BASHEER CV

Your Friend and Partner

 • Categories

 • Twitter

  • ആയിഷക്ക് പഠിക്കുന്ന ആതിര മാരും ആതിരക്ക് പഠിക്കുന്ന ആയിഷ മാരും ദയവു ചെയ്ത് പത്രസമ്മേളനം നടത്തി വെറുപ്പിക്കരുത്.... fb.me/6DoC2fPfJ 11 hours ago
  • പെണ്ണുങ്ങള്‍ക്ക് എപ്പോ വേണെങ്കിലും ഇസ്ലാമില് വരാം, പോവാം. പക്ഷെ ആണുങ്ങള്‍ സൂക്ഷിക്കണം. പോയ തല തിരിച്ചു കുട്ടൂല! 19 hours ago
  • ബദ് മാഷാ ! അല്ലാഹ്! fb.me/6M7vPn75B 23 hours ago
  • കച്ചവടത്തില്‍ 'ബര്‍ക്കത്ത്' ഉണ്ടാവാന്‍ കടക്കാരന്‍ ദിവസവും മുസ്ല്യാരെ കൊണ്ട് യാസീന്‍ ഓതിച്ച് മേശ വലിപ്പില്‍... fb.me/2pHNxqRtv 1 day ago
  • "ശോ" .... ഹോ ... മറന്നു .... 'മറവിരോഗ ദിനം' ഇന്നാണല്ലേ! 1 day ago
  • #A_S_S (Aun San SuKi) #Return_Nobel_Price It is meant for peace. Not for ethnic cleansing 1 day ago
  • ഹോമിയോ മരുന്ന് കഴിച്ച് പനിയോ ജലദോഷമോ മാറില്ല എങ്കിലും മതം മാറും എന്ന് ഉറപ്പായി. ഇത്തരം പ്രസ്താവനകള്‍... fb.me/Ai01EH0i 1 day ago
  • #A_S_S Stop killing Rohingyas 2 days ago
  • എത്ര വർഷങ്ങൾ കൂടെ താമസിച്ചു എന്നല്ല, എത്ര നിമിഷങ്ങൾ കൂടെ ജീവിച്ചു എന്നതാണ്‌ ദാമ്പത്യത്തിലെ വിജയത്തിന്റെ... fb.me/1rIaf9qhR 2 days ago
  • വീണു കിട്ടുന്ന ചില മന:കൂട്ടുകാർ പണ്ടെങ്ങോ കളഞ്ഞു പോയ പോലെ തോന്നാം. കൈവശപ്പെടുത്താതെയാണ് നാം പരസ്പരം ഒന്നായി ഇഴുകി ചേർന്ന് നടക്കുന്നത്.. ❤ 2 days ago
 • Mail Me

അമേരിക്കയില്‍ മറ്റൊരു ബാങ്ക്‌ കൂടി തകര്‍ന്നു: ജോര്‍ജിയ ആസ്ഥാനമായുള്ള ആല്‍ഫ ബാങ്ക്‌ ആന്‍ഡ്‌ ട്രസ്റ്റാണ്‌ പൊളിഞ്ഞത്‌.

Posted by hidayathfund on October 26, 2008


ന്യൂയോര്‍ക്ക്‌: വായ്‌പാ പ്രതിസന്ധിയില്‍ പെട്ടുഴലുന്ന അമേരിക്കയില്‍ മറ്റൊരു ബാങ്ക്‌ കൂടി തകര്‍ന്നു. ജോര്‍ജിയ ആസ്ഥാനമായുള്ള ആല്‍ഫ ബാങ്ക്‌ ആന്‍ഡ്‌ ട്രസ്റ്റാണ്‌ പൊളിഞ്ഞത്‌. അമേരിക്കയില്‍ ഈ വര്‍ഷം തകരുന്ന 16-ാമത്തെ ബാങ്കാണിത്‌. ഗ്രീസില്‍ വേരുകളുള്ളതാണ്‌ ഈ ബാങ്ക്‌.ആല്‍ഫ ബാങ്കിന്റെ പ്രവര്‍ത്തനം അമേരിക്കന്‍ അധികൃതര്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന്‌ മിനസ്സോട്ടയിലെ സ്റ്റേണ്‍സ്‌ ബാങ്ക്‌ ഇതിനെ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജോര്‍ജിയയിലെ ബാങ്കിങ്‌-ഫിനാന്‍സ്‌ വകുപ്പ്‌ ആല്‍ഫ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചതിനെത്തുടര്‍ന്ന്‌ ഫെഡറല്‍ ഡെപ്പോസിറ്റ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പ്പറേഷനെ ഇതിന്റെ റിസീവറായി നിയമിച്ചിട്ടുണ്ട്‌. സപ്‌തംബറിലെ കണക്കുപ്രകാരം ആല്‍ഫ ബാങ്കിന്‌ 35.41 കോടി ഡോളറിന്റെ ആസ്‌തിയും 34.62 കോടി ഡോളറിന്റെ നിക്ഷേപവുമുണ്ടായിരുന്നു.

ജോര്‍ജിയയിലെ ആല്‍ഫറെറ്റയിലുള്ള ഈ ബാങ്ക്‌ ത്വരിതഗതിയില്‍ വളര്‍ച്ച നേടിയ അമേരിക്കന്‍ ബാങ്കായിരുന്നു. എന്നാല്‍ പണയപ്രതിസന്ധിയില്‍ ഇവര്‍ക്ക്‌ പിടിച്ചുനില്‍ക്കാനായില്ല.

1879ല്‍ ഗ്രീസില്‍ സ്ഥാപിതമായ ഈ ബാങ്കിന്‌ ഇന്നവിടെ 450 ശാഖകളുണ്ട്‌. അവിടുത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും രണ്ടാമത്തെ വലിയ ബാങ്കുമാണ്‌. 1998ല്‍ ലൊംബാര്‍ഡ്‌ നാറ്റ്‌വെസ്റ്റ്‌ ബാങ്കിനെ ഏറ്റെടുത്ത ഇവര്‍ പിന്നീട്‌ ആല്‍ഫ ബാങ്ക്‌ സൈപ്രസ്സായി അറിയപ്പെട്ടു.

അമേരിക്കയില്‍ പ്രാദേശിക ബാങ്കുകള്‍ പുഷ്ടിപ്പെട്ട 2006-ലാണ്‌ ആല്‍ഫ ബാങ്ക്‌ അറ്റ്‌ലാന്റയില്‍ കാലുകുത്തിയത്‌. 19 മാസത്തിനകം 37.1 കോടി ഡോളറിന്റെ ആസ്‌തി ഏറ്റെടുത്ത അവര്‍ ഭവനവായ്‌പ മേഖലയിലെ സജീവ സാന്നിദ്ധ്യമായിമാറി. ഈ മേഖല തന്നെ അവര്‍ക്ക്‌ മരണക്കെണിയൊരുക്കുകയും ചെയ്‌തു. 2006നുശേഷം അമേരിക്കയില്‍ ഭവനവായ്‌പ വിപണി മാന്ദ്യത്തിലായെങ്കിലും ആല്‍ഫ ബാങ്ക്‌ വന്‍ മുന്നേറ്റം സൃഷ്ടിച്ചു. ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ അവരുടെ റിയല്‍ എസ്റ്റേറ്റ്‌-നിര്‍മാണ വായ്‌പകള്‍ 1700 ശതമാനം വര്‍ധിക്കുകയുണ്ടായി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
%d bloggers like this: