BASHEER CV

Your Friend and Partner

 • Categories

 • Twitter

  • മലപ്പുറം പെങ്കുട്ട്യോൾ ഡാ! fb.me/2rgEgpr1s 5 days ago
  • 'തിളങ്ങുന്ന ഗോലികൾ' (ഓർമ്മക്കുറിപ്പുകൾ)എന്ന പുസ്തകം ആവശ്യമുള്ളവർ 703406 6000 എന്ന വാട്സ് അപ് നമ്പരിലോ ഇവിടെ... fb.me/1nbLWYzFR 6 days ago
  • മെട്രോ വാക്കുപാലിക്കുക #കുമ്മനാന 6 days ago
  • "മമ്മൂട്ടി" ചരിത്രം :: "ഞമ്മളെ നാട്ടില്, ന്റെ ക്കാക്കാ, മന്സന്മാരെക്കാളും കൂടുതല്‍ ഡ്രൈവര്‍മാരാ" എന്ന് കണ്ടു... fb.me/OHe3mNcD 6 days ago
  • കേട്ടാൽ തോന്നും എയ്ഡ്സ് ഉണ്ടാക്കാനുള്ള ഡാൻസാണ് ആ പെങ്കുട്ട്യോള് ഫ്ളാഷിയത് എന്ന്! 6 days ago
  • മരിച്ചൊരു പുസ്തകമായി പുനർജനിക്കണം. എന്റെ മണമുള്ള വാക്കുകൾ നിന്റെ വിരലടയാള ത്താൽ മായണം. നാം പരസ്പരം... fb.me/8dlGJPlZd 6 days ago
  • ഒന്നൊന്നായി പിന്നാലെയെത്തുന്ന സങ്കടത്തിരകൾക്ക് മുന്നിൽ ഞാൻ ഉയർത്തുന്ന പുലിമുട്ടാണ് നിർവികാരത. #സീവീ 1 week ago
  • പുറപ്പാടിൽ നിന്ന് 1 week ago
  • ഒന്നും സൗജന്യമായി ലഭിക്കുന്നില്ല. ജീവിതത്തിന്റെ വിലയാണ് നിഷ്കപട സ്നേഹം. #സീവീ 1 week ago
  • ഇന്നലെ കാറിൽ ഇരുന്ന് രണ്ട് മൂന്ന് നബിദിന റാലിയിൽ കുടുങ്ങി. മിഠായിയും പായസവും കിട്ടി. 'കാഫ് മല" രീതിയിൽ കേട്ട... fb.me/wHUNJzev 1 week ago
 • Mail Me

വളര്‍ച്ചയില്‍ നേരിയ കുറവുണ്ടാകും; മാന്ദ്യം ഉണ്ടാകില്ല-റിസര്‍വ്‌ ബാങ്ക്‌

Posted by hidayathfund on October 26, 2008


മുംബൈ: ഉത്‌പാദന വളര്‍ച്ചയില്‍ നേരിയ കുറവുണ്ടാകുമെങ്കിലും രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനം തുടരുമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വിലയിരുത്തുന്നു. വികസിത രാജ്യങ്ങള്‍ നേരിടുന്ന തോതില്‍ സാമ്പത്തിക മാന്ദ്യം ഇന്ത്യയിലുണ്ടാകില്ലെന്ന്‌ റിസര്‍വ്‌ബാങ്ക്‌ ഗവര്‍ണ്ണര്‍ ഡി. സുബ്ബറാവു പത്രലേഖകരോട്‌ പറഞ്ഞു. വെള്ളിയാഴ്‌ചയാണ്‌ റിസര്‍വ്‌ ബാങ്ക്‌ പണ-വായ്‌പനയം പ്രഖ്യാപിച്ചത്‌.2008-2009 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.5 – 8 ശതമാനം വളരുമെന്ന്‌ അദ്ദേഹം പറഞ്ഞു. നേരത്തേ ഇന്ത്യ 7.2 – 8.7 ശതമാനം വളര്‍ച്ചനിരക്ക്‌ കൈവരിക്കുമെന്നാണ്‌ വിലയിരുത്തലുണ്ടായത്‌.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രധാനമായും ആഭ്യന്തര ആവശ്യത്തേയും ആഭ്യന്തര ഉപഭോഗത്തേയും ആശ്രയിച്ചാണ്‌. അതുകൊണ്ട്‌ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കില്ല -സുബ്ബറാവു പറഞ്ഞു.
പണ-വായ്‌പാ നയത്തെ പരാമര്‍ശിച്ച്‌, റിസര്‍വ്‌ ബാങ്കിന്‌ വില, ധനകാര്യ സുസ്ഥിരത, വളര്‍ച്ച എന്നിവയോടൊപ്പം പണപ്പെരുപ്പവും കണക്കിലെടുക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പം കുറഞ്ഞുവരുന്നുണ്ടെങ്കിലും അത്‌ ഇരട്ട അക്കത്തില്‍ തുടരുന്ന സാഹചര്യത്തില്‍ റിസര്‍വ്‌ ബാങ്കിന്‌ അക്കാര്യം ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്‌. വളര്‍ച്ചയും വിലസ്ഥിരതയും തുലനം ചെയ്‌ത്‌ കൊണ്ടുപോകണം.
റിസര്‍വ്‌ ബാങ്കിന്റെ ധനകാര്യ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുണ്ട്‌ എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ സുബ്ബറാവു തള്ളിക്കളഞ്ഞു. റിസര്‍വ്‌ബാങ്കും കേന്ദ്രസര്‍ക്കാറും തമ്മില്‍ ആരോഗ്യകരമായ ബന്ധമാണ്‌ നിലനില്‍ക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ്‌. ധനകാര്യനയം രൂപവത്‌കരിക്കുന്നതില്‍ സര്‍ക്കാറും ഭാഗഭാക്കാണെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ട ആവശ്യം റിസര്‍വ്‌ ബാങ്കിനില്ല -അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ 6 മുതല്‍ 20 വരെ റിസര്‍വ്‌ ബാങ്ക്‌ 1,85,000 കോടി രൂപ ബാങ്കുകള്‍ക്ക്‌ അധികമായി ലഭ്യമാക്കിയിട്ടുണ്ട്‌. റിപ്പോ നിരക്ക്‌ ഒരു ശതമാനം കുറച്ചത്‌ ധനവിപണിയെ ഊര്‍ജ്വസ്വലമാക്കാനും വിശ്വാസം വീണ്ടെടുക്കാനുമാണ്‌. ആവശ്യമെങ്കില്‍ കൂടുതല്‍ പണം ലഭ്യമാക്കാനോ പിന്‍വലിക്കാനോ റിസര്‍വ്‌ ബാങ്ക്‌ മടിക്കില്ല. ബാങ്കുകള്‍ പ്രയോജനകരമായ വായ്‌പകളില്‍ ശ്രദ്ധിക്കണമെന്ന്‌ സുബ്ബറാവു പറഞ്ഞു.
ഡോളറിനെ അപേക്ഷിച്ച്‌ രൂപയുടെ മൂല്യം കുറഞ്ഞുവരുന്നത്‌ റിസര്‍വ്‌ബാങ്ക്‌ ശ്രദ്ധിക്കുന്നുണ്ട്‌. വിദേശ വാണിജ്യ വായ്‌പകള്‍ക്കുള്ള പരിധി ഉയര്‍ത്തിയത്‌ ഈ പ്രശ്‌നം പരിഹരിക്കാനാണ്‌. പ്രവാസി നിക്ഷേപത്തിന്റെ പലിശ ഉയര്‍ത്തിയതും വിദേശ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും ഇന്ത്യയിലെ ബാങ്കുകള്‍ക്ക്‌ വാങ്ങാവുന്ന വായ്‌പയുടെ പരിധി ഉയര്‍ത്തിയതും ഇതേ ഉദ്ദേശത്തിലാണ്‌ -സുബ്ബറാവു പറഞ്ഞു

Advertisements

One Response to “വളര്‍ച്ചയില്‍ നേരിയ കുറവുണ്ടാകും; മാന്ദ്യം ഉണ്ടാകില്ല-റിസര്‍വ്‌ ബാങ്ക്‌”

 1. Renjith Nair said

  http://renjithmn.wordpress.com/2008/10/25/global-economic-downturn-and-indian-reality/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
%d bloggers like this: