BASHEER CV

Your Friend and Partner

 • Categories

 • Twitter

  • പട്ടിയുടെയും പശുവിന്‍റെ യും അവകാശങ്ങള്‍ നമുക്കറിയാം. മനുഷ്യാവകാശങ്ങള്‍! ഡിസ: 10 2 hours ago
  • ഒരാളും സ്വയം കൊളുത്തിയില്ല! തമിഴൻ നന്നായി ! 4 hours ago
  • ജീവിതം കടലുപോലെ യെന്നു പറഞ്ഞതും നിശ്വാസം നീരാവിയായ് ഉയര്‍ന്ന് മേഘമായ് കണ്ണില്‍ നിന്ന് മണ്ണില്‍ പതിക്കുന്നു! 5 hours ago
  • ഖബറിടത്തിലേക്ക് ഒരു പൂക്കൂട കരുതി വെക്കുന്നവര്‍ തുടിക്കുന്ന നെഞ്ചിലേക്ക് ഒരു പൂവെങ്കിലും നല്‍കുക #സീവീ 6 hours ago
  • I posted a new video to Facebook fb.me/83kVAqU4N 15 hours ago
  • സ്നേഹം ഒരു ദുസ്വഭാവം പോലെയാണ്. അടിപ്പെട്ടാല്‍ മരണം വരെ രക്ഷയില്ല - ആര്‍ക്കും #സീവീ 16 hours ago
  • ഓര്‍മ്മ ശക്തി കുറവാണ് നമ്മള്‍ മല്ലൂസിന്. അനുശോചനക്കുറിപ്പുകളുടെപ്രവാഹമായിരുന്നു. സ്ത്രീ ശക്തി, ഉരുക്കു വനിത,... fb.me/1DM1ogmGB 16 hours ago
  • അവനവനോട് പൊറുക്കാൻ കഴിയാത്തവൻ മറ്റുള്ളവരോട് കലഹിക്കുന്നു. #സീവീ 23 hours ago
  • ശാസ്ത്രം പുരോഗമിച്ചു. പൊട്ടിയ തെല്ലാം ഒട്ടിച്ചെടുക്കാം. സിവായെ ദിൽ! #സീവീ 1 day ago
  • സുഹൃത്തുക്കള്‍ വസ്ത്രങ്ങള്‍ പോലെയാണ്. വെയിലില്‍ നിന്നും തണുപ്പില്‍ നിന്നും കരിംകണ്ണില്‍ നിന്നും നമ്മെ... fb.me/1yi4rdsTK 1 day ago
 • Mail Me

അമേരിക്കയില്‍ മറ്റൊരു ബാങ്ക്‌ കൂടി തകര്‍ന്നു: ജോര്‍ജിയ ആസ്ഥാനമായുള്ള ആല്‍ഫ ബാങ്ക്‌ ആന്‍ഡ്‌ ട്രസ്റ്റാണ്‌ പൊളിഞ്ഞത്‌.

Posted by hidayathfund on October 26, 2008


ന്യൂയോര്‍ക്ക്‌: വായ്‌പാ പ്രതിസന്ധിയില്‍ പെട്ടുഴലുന്ന അമേരിക്കയില്‍ മറ്റൊരു ബാങ്ക്‌ കൂടി തകര്‍ന്നു. ജോര്‍ജിയ ആസ്ഥാനമായുള്ള ആല്‍ഫ ബാങ്ക്‌ ആന്‍ഡ്‌ ട്രസ്റ്റാണ്‌ പൊളിഞ്ഞത്‌. അമേരിക്കയില്‍ ഈ വര്‍ഷം തകരുന്ന 16-ാമത്തെ ബാങ്കാണിത്‌. ഗ്രീസില്‍ വേരുകളുള്ളതാണ്‌ ഈ ബാങ്ക്‌.ആല്‍ഫ ബാങ്കിന്റെ പ്രവര്‍ത്തനം അമേരിക്കന്‍ അധികൃതര്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന്‌ മിനസ്സോട്ടയിലെ സ്റ്റേണ്‍സ്‌ ബാങ്ക്‌ ഇതിനെ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജോര്‍ജിയയിലെ ബാങ്കിങ്‌-ഫിനാന്‍സ്‌ വകുപ്പ്‌ ആല്‍ഫ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചതിനെത്തുടര്‍ന്ന്‌ ഫെഡറല്‍ ഡെപ്പോസിറ്റ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പ്പറേഷനെ ഇതിന്റെ റിസീവറായി നിയമിച്ചിട്ടുണ്ട്‌. സപ്‌തംബറിലെ കണക്കുപ്രകാരം ആല്‍ഫ ബാങ്കിന്‌ 35.41 കോടി ഡോളറിന്റെ ആസ്‌തിയും 34.62 കോടി ഡോളറിന്റെ നിക്ഷേപവുമുണ്ടായിരുന്നു.

ജോര്‍ജിയയിലെ ആല്‍ഫറെറ്റയിലുള്ള ഈ ബാങ്ക്‌ ത്വരിതഗതിയില്‍ വളര്‍ച്ച നേടിയ അമേരിക്കന്‍ ബാങ്കായിരുന്നു. എന്നാല്‍ പണയപ്രതിസന്ധിയില്‍ ഇവര്‍ക്ക്‌ പിടിച്ചുനില്‍ക്കാനായില്ല.

1879ല്‍ ഗ്രീസില്‍ സ്ഥാപിതമായ ഈ ബാങ്കിന്‌ ഇന്നവിടെ 450 ശാഖകളുണ്ട്‌. അവിടുത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും രണ്ടാമത്തെ വലിയ ബാങ്കുമാണ്‌. 1998ല്‍ ലൊംബാര്‍ഡ്‌ നാറ്റ്‌വെസ്റ്റ്‌ ബാങ്കിനെ ഏറ്റെടുത്ത ഇവര്‍ പിന്നീട്‌ ആല്‍ഫ ബാങ്ക്‌ സൈപ്രസ്സായി അറിയപ്പെട്ടു.

അമേരിക്കയില്‍ പ്രാദേശിക ബാങ്കുകള്‍ പുഷ്ടിപ്പെട്ട 2006-ലാണ്‌ ആല്‍ഫ ബാങ്ക്‌ അറ്റ്‌ലാന്റയില്‍ കാലുകുത്തിയത്‌. 19 മാസത്തിനകം 37.1 കോടി ഡോളറിന്റെ ആസ്‌തി ഏറ്റെടുത്ത അവര്‍ ഭവനവായ്‌പ മേഖലയിലെ സജീവ സാന്നിദ്ധ്യമായിമാറി. ഈ മേഖല തന്നെ അവര്‍ക്ക്‌ മരണക്കെണിയൊരുക്കുകയും ചെയ്‌തു. 2006നുശേഷം അമേരിക്കയില്‍ ഭവനവായ്‌പ വിപണി മാന്ദ്യത്തിലായെങ്കിലും ആല്‍ഫ ബാങ്ക്‌ വന്‍ മുന്നേറ്റം സൃഷ്ടിച്ചു. ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ അവരുടെ റിയല്‍ എസ്റ്റേറ്റ്‌-നിര്‍മാണ വായ്‌പകള്‍ 1700 ശതമാനം വര്‍ധിക്കുകയുണ്ടായി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
%d bloggers like this: